മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് കൂടുതല്‍ വിമാന കമ്പനികള്‍

എമിറേറ്റ്‌സും ഫ്‌ളൈ ദുബായും മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസുകള്‍ തുടരുന്നുണ്ട്.

 

ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിവിധ സര്‍വീസുകളാണ് ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും റദ്ദാക്കിയത്.

വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് കൂടുതല്‍ വിമാന കമ്പനികള്‍. ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിവിധ സര്‍വീസുകളാണ് ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ അറേബ്യയും റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് വിവരങ്ങളും വിമാനങ്ങളുടെ നിലവിലെ സ്ഥിതിയും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം എമിറേറ്റ്‌സും ഫ്‌ളൈ ദുബായും മുന്‍ നിശ്ചയിച്ച പ്രകാരം സര്‍വീസുകള്‍ തുടരുന്നുണ്ട്.