കള്ളപ്പണം വെളുപ്പിക്കല്‍ ; ഖത്തറില്‍ മുന്‍ മന്ത്രിക്ക് 20 വര്‍ഷം തടവും പിഴയും
ശിക്ഷയുടെ ഭാഗമായി 1670 കോടി ഡോളര്‍ പിഴയും അടയ്ക്കണം.
Aug 31, 2026, 13:53 IST
അലി ഷെറീഫ് അല്‍ ഇമാദി ഉള്‍പ്പെടെ 15 പേരാണ് കേസിലെ പ്രതികള്‍.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച് ഖത്തര്‍. 560 കോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അലി ഷെറീഫ് അല്‍ ഇമാദി ഉള്‍പ്പെടെ 15 പേരാണ് കേസിലെ പ്രതികള്‍.
ശിക്ഷയുടെ ഭാഗമായി 1670 കോടി ഡോളര്‍ പിഴയും അടയ്ക്കണം. വെളുപ്പിച്ച കള്ളപ്പണത്തിന്റെ രണ്ട് ഇരട്ടിയും മറ്റു പിഴകളും ചേര്‍ത്തുള്ള തുകയാണിത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട്.