പണപ്പിരിവും സമ്മാനങ്ങളും നിരോധിച്ചു; കുവൈറ്റിലെ സ്‌കൂളുകളില്‍ കര്‍ശന നിബന്ധനകള്‍

അധ്യാപകരില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒരു ആവശ്യത്തിനായും പണമോ സമ്മാനങ്ങളോ സംഭാവനകളോ സ്വീകരിക്കാന്‍ പാടില്ല.

 

പുതിയ അക്കാദമിക് വര്‍ഷത്തെ റഗുലേറ്ററി ചട്ടങ്ങള്‍, ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍, സിവില്‍ സര്‍വീസ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും അച്ചടക്കമുള്ളതുമാക്കാന്‍ കര്‍ശന നിബന്ധനകളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിലെ പെരുമാറ്റച്ചട്ടങ്ങള്‍, അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ സ്വകാര്യതാ സംരക്ഷണം, പൊതുമുതലിന്റെ വിനിയോഗം എന്നിവ ഉറപ്പാക്കുന്നതിനായി പുതിയ സമഗ്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് വര്‍ഷത്തെ റഗുലേറ്ററി ചട്ടങ്ങള്‍, ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍, സിവില്‍ സര്‍വീസ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

സ്‌കൂളുകളിലെ പണപ്പിരിവും സമ്മാനങ്ങള്‍ വാങ്ങുന്നതും പൂര്‍ണ്ണമായും നിരോധിച്ചതാണ് ഉത്തരവിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അധ്യാപകരില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒരു ആവശ്യത്തിനായും പണമോ സമ്മാനങ്ങളോ സംഭാവനകളോ സ്വീകരിക്കാന്‍ പാടില്ല. കൂടാതെ, സ്‌കൂള്‍ വളപ്പില്‍ സാധനങ്ങളോ സേവനങ്ങളോ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും, വ്യക്തിപരമായോ സാമ്പത്തികമായോ ലാഭമുണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതും കണിശമായി വിലക്കിയിട്ടുണ്ട്. എല്ലാത്തരം സാമ്പത്തിക ഇടപാടുകളും അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ നടത്താവൂ.