സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം ; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ 27 വരെ റദ്ദാക്കി. ദുബായില്‍ നിന്നു ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങളും 29 വരെ റദ്ദാക്കി.

 

ഇന്ത്യയില്‍ നിന്ന് റിയാദിലേക്കുള്ള എല്ലാ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.

സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത്തിനു നേരെ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. റിയാദിനു നേരെയും പുലര്‍ച്ചെ ആക്രമണമുണ്ടായി. ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന പ്രതിരോധിച്ചു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു.


ഇന്ത്യയില്‍ നിന്ന് റിയാദിലേക്കുള്ള എല്ലാ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ 27 വരെ റദ്ദാക്കി. ദുബായില്‍ നിന്നു ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങളും 29 വരെ റദ്ദാക്കി.