യുഎഇ തീരത്ത് എണ്ണ ടാങ്കറിന് മിസൈല്‍ ആക്രമണം, ഇന്ത്യന്‍ നാവികനുള്പ്പെടെ നാലുപേര്‍ക്ക് പരിക്ക്
ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ യുഎഇ തീരത്ത് വീണ്ടും മിസൈല്‍ .ലൈബീരിയന്‍ പതാകയേന്തിയ എണ്ണ ടാങ്കര്‍ എം.ടി. ഫുജൈറ എനര്ജിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനുള്പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
ലൈബീരിയന്‍ പതാകയേന്തിയ എണ്ണ ടാങ്കര്‍ എം.ടി. ഫുജൈറ എനര്ജിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനുള്പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി: ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ യുഎഇ തീരത്ത് വീണ്ടും മിസൈല്‍ .ലൈബീരിയന്‍ പതാകയേന്തിയ എണ്ണ ടാങ്കര്‍ എം.ടി. ഫുജൈറ എനര്ജിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനുള്പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
ആറു ഇന്ത്യക്കാരടക്കം 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. സംഭവത്തെത്തുടര്‍ന്ന് കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രി എക്സില്‍ കുറിച്ചു.
നവംബര്‍ ആറിന് ഗള്‍ഫില്‍ മാര്‍ഷല്‍ ദ്വീപുകളുടെ പതാകയേന്തിയ എം.ടി. വെലോസ് സഫയറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണസമാനമായ സ്ഫോടനത്തില്‍ ഒരു നാവികന് കൊല്ലപ്പെട്ടിരുന്നു. ബഹ്റൈനിലേക്ക് ഒഴിഞ്ഞ നിലയില്‍ സഞ്ചരിക്കുകയായിരുന്ന കപ്പലിലുണ്ടായ സ്ഫോടനത്തില്‍ ഒരാളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കപ്പലിലുണ്ടായ തീ ജീവനക്കാര്‍ തന്നെ അണച്ചിരുന്നു.