യുഎഇയിലെ അല്‍ ഹലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി
യുഎഇയിലെ അല്‍ ഹലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി
റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Apr 20, 2026, 14:01 IST
ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു
യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറയിലുള്ള അല്‍ ഹലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9:15-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയില്‍ നേരിയ തോതിലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.