യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ചികിത്സയ്ക്കായി വരുന്ന ചെലവ് രോഗികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ താങ്ങാനാകാത്ത സാഹചര്യമുണ്ടാകുന്നതായും ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അറിയിച്ചു.
Oct 28, 2026, 12:50 IST
അപ്രതീക്ഷിത രോഗങ്ങളോ അടിയന്തര ചികിത്സാ സാഹചര്യങ്ങളോ ഉണ്ടായാല്‍ വലിയ തുക ചികിത്സാച്ചെലവായി നല്‍കേണ്ടിവരുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
യുഎഇയിലേക്ക് സന്ദര്‍ശനത്തിനും വിനോദസഞ്ചാരത്തിനുമായി എത്തുന്ന ഇന്ത്യക്കാര്‍ മതിയായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും നിര്‍ദേശിച്ചു. അപ്രതീക്ഷിത രോഗങ്ങളോ അടിയന്തര ചികിത്സാ സാഹചര്യങ്ങളോ ഉണ്ടായാല്‍ വലിയ തുക ചികിത്സാച്ചെലവായി നല്‍കേണ്ടിവരുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ചികിത്സയ്ക്കായി വരുന്ന ചെലവ് രോഗികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ താങ്ങാനാകാത്ത സാഹചര്യമുണ്ടാകുന്നതായും ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.