യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം: ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി
യുഎഇയിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളും അവിടുത്തെ താമസക്കാരായ പ്രവാസികളും മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളും വൈദ്യശാസ്ത്ര അടിയന്തരാവസ്ഥകളും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.
അബുദാബി: യുഎഇയിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളും അവിടുത്തെ താമസക്കാരായ പ്രവാസികളും മതിയായ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളും വൈദ്യശാസ്ത്ര അടിയന്തരാവസ്ഥകളും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.
സന്ദർശനത്തിനോ ടൂറിസത്തിനോ വേണ്ടി യുഎഇയിലേക്ക് യാത്ര തിരിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ അനുയോജ്യമായ മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ചികിത്സാ ചെലവുകൾ ഉൾപ്പെടെ ലഭിക്കുന്ന 'ക്യാഷ്ലെസ്' സൗകര്യങ്ങളും ഇൻഷുറൻസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നിർദേശത്തിൽ പറയുന്നു.
തൊഴിൽ വിസയിലോ ആശ്രിതരായോ നിലവിൽ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരും തങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ ആവശ്യത്തിന് കവറേജ് ലഭിക്കുന്നുണ്ടോ എന്ന് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. യുഎഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപും രാജ്യത്ത് വസിക്കുമ്പോഴും പോളിസി കവറേജിന്റെ നിബന്ധനകൾ കൃത്യമായി പരിശോധിക്കുന്നത് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.