മക്ക പ്രതിരോധ കരാര്‍ ഇനി ഔദ്യോഗികം; ഒപ്പുവെച്ച് എര്‍ദോഗാന്‍

ഈ മാസം തുടക്കത്തില്‍ തന്നെ തുര്‍ക്കി പാര്‍ലമെന്റ് മക്ക സംയുക്ത പ്രതിരോധ കരാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും എര്‍ദോഗാന്‍ ഒപ്പുവെച്ചതോടെ അതിന് ഔദ്യോഗിക മാനം കൈവന്നു.

 

ഹൂതികളുടെ ആക്രമണം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ കരാറിലൂടെ തുര്‍ക്കിക്ക് സൗദിയെ സൈനികമായി പിന്തുണക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മക്ക പ്രതിരോധ കരാറില്‍ ഒപ്പ് വെച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. സൗദി അറേബ്യയും പാകിസ്താനുമായുള്ള ത്രിരാഷ്ട്ര സഖ്യത്തിലെ പങ്കാളിത്തം ഉറപ്പാക്കി കൊണ്ടാണ് എര്‍ദോഗാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ തന്നെ തുര്‍ക്കി പാര്‍ലമെന്റ് മക്ക സംയുക്ത പ്രതിരോധ കരാര്‍ അംഗീകരിച്ചിരുന്നുവെങ്കിലും എര്‍ദോഗാന്‍ ഒപ്പുവെച്ചതോടെ അതിന് ഔദ്യോഗിക മാനം കൈവന്നു.

ഹൂതികളുടെ ആക്രമണം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ കരാറിലൂടെ തുര്‍ക്കിക്ക് സൗദിയെ സൈനികമായി പിന്തുണക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഈ കരാര്‍ പ്രകാരം ഒരു രാജ്യത്തിന് എതിരായ ആക്രമണം എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണ്. നിലവില്‍ യെമനിലേക്കോ സൗദി അറേബ്യയിലേക്കോ സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല.