മസ്കറ്റില്‍ മത്ര കേബിള്‍ കാര്‍ സര്‍വീസ് പൊതുജനങ്ങള്‍ക്കായി തുറന്നു
മസ്കറ്റില്‍ മത്ര കേബിള്‍ കാര്‍ സര്‍വീസ് പൊതുജനങ്ങള്‍ക്കായി തുറന്നു
ഒമാനി പൗരന്മാര്ക്കും താമസക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക് 8.4 റിയാലും രണ്ട് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 4.2 റിയാലുമാണ്.
നവംബര്‍ എട്ട് മുതലാണ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
ചരിത്രപ്രസിദ്ധമായ മത്ര തീരവും പരിസരത്തെ കുന്നുകളും ആകാശക്കാഴ്ചയില്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന മത്ര കേബിള്‍ കാര്‍ സര്‍വീസ് പൊതുജനങ്ങള്‍ക്കായി തുറന്നു. നവംബര്‍ എട്ട് മുതലാണ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
18 ക്യാബിനുകളും മൂന്ന് സ്റ്റേഷനുകളുമുള്ള കേബിള്‍ കാര്‍ സര്‍വീസിന് മണിക്കൂറില്‍ 800 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. മത്രയിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി സന്ദര്‍ശകര്‍ക്ക് പുതിയ യാത്രാനുഭവം നല്‍കും.
ഒമാനി പൗരന്മാര്ക്കും താമസക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക് 8.4 റിയാലും രണ്ട് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 4.2 റിയാലുമാണ്. ഈ നിരക്കുകള്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
വിദേശ വിനോദസഞ്ചാരികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 10 റിയാലും രണ്ട് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 5.4 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് മുതിര്‍ന്നവരുടെ നിരക്കാണ് ബാധകം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.