അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സമുച്ചയത്തിൽ വൻ തീപിടിത്തം
അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്രോസസ്സിംഗ് സമുച്ചയത്തിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച വ്യോമ പ്രതിരോധ ഇടപെടലിനെ തുടർന്ന് വീണ അവശിഷ്ടങ്ങളാണ് പരിക്കിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഗ്യാസ് പ്രോസസ്സിംഗ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
Apr 8, 2026, 19:11 IST
അബുദാബി: അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്രോസസ്സിംഗ് സമുച്ചയത്തിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച വ്യോമ പ്രതിരോധ ഇടപെടലിനെ തുടർന്ന് വീണ അവശിഷ്ടങ്ങളാണ് പരിക്കിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഗ്യാസ് പ്രോസസ്സിംഗ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നതായും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ 'എക്സ്'ലൂടെ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും വ്യാജവാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് നിർദ്ദേശിച്ചു.