റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട ;  പ്രവാസി ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍

19 പേര്‍ സൗദി പൗരന്മാരാണ്. 22 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

തുടര്‍തടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദില്‍ വന്‍ മയക്കുമരുന്ന് വേട്ട. പ്രവാസി ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 19 പേര്‍ സൗദി പൗരന്മാരാണ്. 22 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുനിസിപ്പാലിറ്റി ഭവന നിര്‍മ്മാണ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അതിക്രമിച്ച് കടന്ന ഒരു എത്യോപ്യന്‍ പൗരന്‍, ഒരു മൊറോക്കന്‍ സ്വദേശിയായ യുവതി, ഒരു യെമന്‍ പ്രവാസി എന്നിവരായിരുന്നു നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ടിരുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടര്‍തടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.