കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 പേര്‍ അറസ്റ്റില്‍

കടത്തിക്കൊണ്ടുവന്നതും വില്‍പനയ്ക്കായി സൂക്ഷിച്ചതുമായ വന്‍ ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

കുവൈത്തില്‍ ലഹരിമരുന്ന് കടത്തല്‍, കച്ചവടം, ഉപയോഗം എന്നിവയ്ക്കെതിരെയുള്ള പരിശോധന കര്‍ശനമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ എട്ട് വ്യത്യസ്ത റെയ്ഡുകളിലായി 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കടത്തിക്കൊണ്ടുവന്നതും വില്‍പനയ്ക്കായി സൂക്ഷിച്ചതുമായ വന്‍ ലഹരിമരുന്ന് ശേഖരമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

86,700 ലൈറിക്ക ക്യാപ്‌സ്യൂളുകള്‍, 940 ഗ്രാം ഹെറോയിന്‍, 405 ഗ്രാം മെത്താംഫെറ്റാമൈന്‍ , 100 സൈക്കോട്രോപിക് ഗുളികകള്‍, 100 മില്ലിലിറ്റര്‍ സിന്തറ്റിക് കന്നാബിനോയിഡ് ദ്രാവകം, 20 ഗ്രാം കഞ്ചാവ്, 4 ഗ്ലാസ് കുപ്പികളില്‍ സൂക്ഷിച്ച സിന്തറ്റിക് കന്നാബിനോയിഡ്, 3 ഡിജിറ്റല്‍ അളവുതൂക്ക മെഷീനുകള്‍ എന്നിവയാണ് അധികൃതര്‍ പിടിച്ചെടുത്തത്.