കുട്ടികളെ ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ യുവാവ് സൗദിയില്‍ അറസ്റ്റില്‍

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

 

പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനത്തിന് രണ്ട് കുട്ടികളെ ചൂഷണം ചെയ്ത സിറിയക്കാരനെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പ്രവിശ്യ പൊലീസ് അറിയിച്ചു. 

കുട്ടികളെ ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയ യുവാവ് സൗദിയില്‍ അറസ്റ്റില്‍. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനത്തിന് രണ്ട് കുട്ടികളെ ചൂഷണം ചെയ്ത സിറിയക്കാരനെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പ്രവിശ്യ പൊലീസ് അറിയിച്ചു. 

രാജ്യത്തെ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് സിറിയക്കാരന്‍ കുട്ടികളെ ഭിക്ഷാടനം നടത്താന്‍ വിവിധ സ്ഥലങ്ങളില്‍ വ്യന്യസിക്കുകയായിരുന്നെന്ന് സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.