പെര്‍മിറ്റില്ലാതെ നാലു പേരെ ഹജ്ജിന് എത്തിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവര്‍ക്ക് 20000 റിയാലാണ് പിഴ.

 

നാലു വനിതകളെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ വംശജനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു

ഹജ് പെര്‍മിറ്റില്ലാതെ നാലു വനിതകളെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ വംശജനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറായ ഇദ്ദേഹം തീര്‍ത്ഥാടകരുടെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് വനിതകളെ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവര്‍ക്ക് 20000 റിയാലാണ് പിഴ. താമസം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. പിടിക്കപ്പെടുന്ന വിദേശികളെ പത്തു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും.