പള്ളിയിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

പിടിയിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന തുക ഇയാള്‍ അപഹരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ പള്ളികളില്‍ തുടര്‍ച്ചയായി നടന്ന മോഷണങ്ങളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന തുക ഇയാള്‍ അപഹരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പിടിയിലായ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.