ഒരാഴ്ച മുൻപ് വിവാഹം, സൗദിയിൽ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Updated: Mar 28, 2026, 09:57 IST
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമില്‍ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം
വയനാട്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍ അറാറില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം.ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമില്‍ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.