ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വനിതയ്ക്ക് ദാരുണാന്ത്യം

 

സുല്‍ത്താന്‍ ബത്തേരി കുപ്പാടി ചെമ്പപള്ളി ഹംസയുടെ ഭാര്യ ആയിഷ അബൂബക്കര്‍ ആണ് മരിച്ചത്.

 

ഞായറാഴ്ചയാണ് അപകടം നടന്നത്.

അല്‍ ഖൂദില്‍ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി ചെമ്പപള്ളി ഹംസയുടെ ഭാര്യ ആയിഷ അബൂബക്കര്‍ ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്.
ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.