മലയാളി വിദ്യാർത്ഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി വിദ്യാർത്ഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായ് റാഷിദിയയിലായിരുന്നു അപകടം ഉണ്ടായത്.

 

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം

ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായ് റാഷിദിയയിലായിരുന്നു അപകടം ഉണ്ടായത്.

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. നാഇഫ സഞ്ചരിച്ച കാറിന്റെ ടയർ പഞ്ചറായപ്പോൾ കാർ റോഡരികിൽ നിർത്തുകയും നാട്ടിൽ പോയിരുന്ന മാതാപിതാക്കളോട് ഇക്കാര്യം ഫോൺ വിളിച്ച് പറയുകയും ചെയ്തിരുന്നു. സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സഹായത്തിന് ആളെത്തുമെന്ന് പിതാവ് ബിനു പറഞ്ഞതനുസരിച്ച് കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.

ദുബായ് കനേഡിയൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ ആർകിടെക്ട് വിദ്യാർഥിനിയാണ്. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. നിഹാൽ ഹമീദാണ് സഹോദരൻ.