മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
മലയാളി ജീവകാരുണ്യ പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. കൊല്ലം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് (48) ആണ് മരിച്ചത്. മൂന്നു വർഷമായി ദമ്മാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
Dec 22, 2025, 20:27 IST
റിയാദ്: മലയാളി ജീവകാരുണ്യ പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. കൊല്ലം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് (48) ആണ് മരിച്ചത്. മൂന്നു വർഷമായി ദമ്മാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ജീവകാരുണ്യ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു. നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നൻമ സൗദി കമ്മിറ്റിയുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സഫരിയ്യ, മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്, മാതാവ്: ആരിഫാ ബീവി, സഹോദരൻ: സി.കെ. സിയാദ്. റാക്ക അൽ സലാമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ദമ്മാം കെ.എം.സി.സി വെൽഫെയർ കമ്മിറ്റിയാണ് നടത്തുന്നത്.