മലയാളി നഴ്സ് റിയാദില്‍ നിര്യാതയായി

വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് (35) ആണ് മരിച്ചത്.

 

കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു.

മലയാളി നഴ്‌സ് റിയാദില്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. സൗത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന രതീഷാണ് ഭര്‍ത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. അനുനന്ദ കെ. രതീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മക്കള്‍.