ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു

ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

 

കടുത്ത അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി ഖത്തറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി ബാലിക അന്തരിച്ചു. തൃശൂര്‍ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകള്‍ നൂഹ (മൂന്നര വയസ്സ്) ആണ് മരണപ്പെട്ടത്. കടുത്ത അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി ഖത്തറിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഫയ സബീജ് ആണ് മാതാവ്. അസ് വ, ദിയ, നൈറ എന്നിവര്‍ സഹോദരിമാരാണ്. 

ഇശാഅ് നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ മസ്ജിദില്‍ വെച്ച് മയ്യിത്ത് നമസ്‌കാരവും സംസ്‌കാര ചടങ്ങുകളും നടന്നു. ബന്ധുക്കളും പ്രവാസി മലയാളികളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.