അവധിക്ക് നാട്ടിലെത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു

കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബൈയിലേക്ക് ജോലി മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ അവധിക്ക് പോയതായിരുന്നു.

 

കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം.

കുവൈത്ത് പ്രവാസിയായ മലയാളി നാട്ടില്‍ നിര്യാതനായി.അപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മുണ്ടൂര്‍ കണക്കുപറമ്പില്‍ പൃഥ്വിരാജ് (27) ആണ് നാട്ടില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം.

കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പൃഥ്വിരാജ് ദുബൈയിലേക്ക് ജോലി മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ അവധിക്ക് പോയതായിരുന്നു. പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ സ്വദേശിയാണ്. കല കുവൈറ്റ് യൂണിറ്റ് അംഗം ഹരിദാസന്‍ മുത്തുവിന്റെ മകനാണ്.