ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി  മരിച്ചു

പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. മലപ്പുറം പൊന്നാനി സ്വദേശി പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. 

 

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. മലപ്പുറം പൊന്നാനി സ്വദേശി പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. 

മനാമയിലെ ഓൺലൈൻ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിൻറെ മാനേജിങ് ഡയറക്ടരായിരുന്നു. പിസിഡബ്ല്യൂഎഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡൻറാണ്. പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കൾ: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.