ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു

 

മലപ്പുറം പെരിന്തല്‍മണ്ണ, കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടില്‍ ലാലു ജോസഫ് (54) ആണ് മരിച്ചത്

 

കഴിഞ്ഞ 15 വര്‍ഷമായി അറാറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സൗദി വടക്കന്‍ അതിര്‍ത്തിയിലെ അറാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ, കരിങ്കല്ലത്താണി സ്വദേശി പള്ളിതാഴെ വീട്ടില്‍ ലാലു ജോസഫ് (54) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അറാര്‍ അമീര്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ നില വഷളായാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി അറാറില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജോളി, മക്കള്‍: ലിജ, ലിയ, ലിമ. മൃതദേഹം അറാര്‍ അമീര്‍ അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അറാര്‍ പ്രവാസി സംഘം പ്രസിഡന്റും ലോക കേരള സഭാംഗവുമായ സക്കീര്‍ താമരത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു.