കുവൈത്തിലെ ബാങ്കില്‍ നിന്ന് വായ്പെയുത്ത് തിരിച്ചടയ്ക്കാതെ മലയാളികള്‍ മുങ്ങിയ സംഭവം ; ഇടപെടലുമായി ആഭ്യന്തര മന്ത്രാലയം

700 കോടിയോളം രൂപ വായ്പയെടുത്തശേഷം 1425 മലയാളികള്‍ കുവൈത്തില്‍ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്.

 

വായ്പയെടുത്തശേഷം കുവൈത്തില്‍ നിന്ന് പോയവരുടെ വിശദാംശങ്ങളാണ് തേടുന്നത്.

കുവൈത്തിലെ ബാങ്കില്‍ നിന്ന് വായ്പെയുത്ത് തിരിച്ചടയ്ക്കാതെ 1425 മലയാളികള്‍ മുങ്ങിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 

വായ്പയെടുത്തശേഷം കുവൈത്തില്‍ നിന്ന് പോയവരുടെ വിശദാംശങ്ങളാണ് തേടുന്നത്. 700 കോടിയോളം രൂപ വായ്പയെടുത്തശേഷം 1425 മലയാളികള്‍ കുവൈത്തില്‍ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്.

ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും വേണമെന്ന് ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്തശേഷം മറുപടി നല്‍കാമെന്ന് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്ത് അധികൃതര്‍ മറുപടി നല്‍കി. നിലവില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങളും പൊലീസില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചു. അടുത്തയാഴ്ച കേരളത്തില്‍ എത്തുന്ന ബാങ്ക് അധികൃതര്‍ കൂടുതല്‍ പരാതികള്‍ നല്‍കും.