കുവൈത്തിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു
കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
May 8, 2026, 18:42 IST
കുവൈത്ത് സിറ്റി: കുവൈത്ത് അർദിയയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി - 56 വയസ്സ് ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
നാളെ ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി. ഭാര്യ :സുനിത മക്കൾ : ആദിത്യൻ, ആര്യ.