ദുബൈയിൽ മെട്രോ ശൃംഖലക്ക് വൻ വികസനം; ആൽ മക്തൂം വിമാനത്താവളത്തിലേക്ക് പുതിയ പാത
ദുബൈയിലെ പൊതുഗതാഗത സംവിധാനത്തിന് പുതിയ മുന്നേറ്റം. ദുബൈ മെട്രോയുടെ റൂട്ട് 2020 ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനുള്ള പദ്ധതിക്ക് ഭരണകൂടം അംഗീകാരം നൽകി. 2031ൽ പുതിയ പാതയിലൂടെ മെട്രോ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Nov 11, 2026, 21:05 IST
ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനത്തിന് പുതിയ മുന്നേറ്റം. ദുബൈ മെട്രോയുടെ റൂട്ട് 2020 ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനുള്ള പദ്ധതിക്ക് ഭരണകൂടം അംഗീകാരം നൽകി. 2031ൽ പുതിയ പാതയിലൂടെ മെട്രോ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം 200 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കും. നിലവിൽ സ്വകാര്യ വാഹനങ്ങളെയും ടാക്സികളെയും ആശ്രയിക്കുന്ന യാത്രക്കാർക്ക് ഭാവിയിൽ മെട്രോ വഴി വിമാനത്താവളത്തിലെത്താൻ സാധിക്കും.
എയർപോർട്ട് എക്സ്പ്രസ് ലൈനുമായും ഇത്തിഹാദ് റെയിലിന്റെ അതിവേഗ റെയിൽ ശൃംഖലയുമായും പുതിയ പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ദുബൈയുടെ ഗതാഗത മേഖലയിലെ ദീർഘകാല വികസനത്തിന്റെ പ്രധാന ഭാഗമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷ