കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യത; കുവൈത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
കുവൈത്തില്‍ ശൈത്യകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള 'സരായത്' സീസണ്‍ ശക്തമാകുന്നു.മെയ് മാസം അവസാനിക്കുന്നത് വരെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.
ഈ സാഹചര്യത്തില്‍ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.
കുവൈറ്റ് സിറ്റി: കുവൈത്തില്‍ ശൈത്യകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള 'സരായത്' സീസണ്‍ ശക്തമാകുന്നു.മെയ് മാസം അവസാനിക്കുന്നത് വരെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.
പൊടിക്കാറ്റിലുണ്ടാകുന്ന അതിസൂക്ഷ്മമായ കണികകള്‍ മൂക്കിലെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ശ്വാസകോശത്തിന്‍റെ ആഴങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പള്‍മണറി ആൻഡ് ക്രിട്ടിക്കല്‍ കെയർ കണ്‍സള്‍ട്ടന്‍റ് ഡോ. അബ്ദുള്ള അല്‍ മുതൈരി വ്യക്തമാക്കി. ഇത് ശ്വാസംമുട്ടല്‍, കഫക്കെട്ട്, നെഞ്ചിലെ അണുബാധ എന്നിവയ്ക്ക് കാരണമാകും. മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ തടയാനുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് മാസം അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നലോടു കൂടിയ മഴ, പൊടിക്കാറ്റ് എന്നിവ ഈ സീസണിന്‍റെ പ്രത്യേകതയാണ്. അന്തരീക്ഷത്തില്‍ പൊടിയുടെ അളവ് കൂടുന്നത് കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാല്‍ വാഹനയാത്രക്കാരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ശ്വാസകോശ രോഗികള്‍ ഈ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.