ഗോള്‍ഡന്‍ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍
ഗോള്‍ഡന്‍ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അയ സബാഹ് നേരിട്ട് വിസ കൈമാറി.
Jul 15, 2026, 07:07 IST
എം എ യൂസഫലിക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ച വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പങ്കുവെച്ചത്.
കുവൈത്ത് ആദ്യമായി അവതരിപ്പിച്ച പതിനഞ്ച് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അയ സബാഹ് നേരിട്ട് വിസ കൈമാറി. രാജ്യത്തെ ദീര്‍ഘകാല താമസം പ്രോത്സാഹിപ്പിക്കുന്ന നിര്‍ണായക ചുവടുവെപ്പാണ് കുവൈത്ത് അവതരിപ്പിച്ചിരിക്കുന്ന 15 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ.
ഉന്നത നിലവാരമുള്ള നിക്ഷേപങ്ങളെയും വ്യക്തികളെയും രാജ്യത്തെത്തിച്ച് രാജ്യത്തെ സാമ്പത്തിക ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യം. എം എ യൂസഫലിക്ക് ഗോള്‍ഡന്‍ വിസ സമ്മാനിച്ച വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പങ്കുവെച്ചത്.