ഹജ്ജ് തീർത്ഥാ‌ട‌കർക്ക് മികച്ച സേവനം ഉറപ്പാക്കി ലുലു 

ഹജ്ജിന് മികച്ച സേവനസൗകര്യങ്ങൾ ഉറപ്പാക്കാന്‍ വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ ലുലു സ്റ്റോറുകൾ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേർന്നാണ് പുതിയ ലുലു സ്റ്റോറുകൾ. മക്ക നഗരത്തിൻറെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള റോയൽ കമ്മീഷന് കീഴിലെ കിദാന പദ്ധതിയുടെ ഭാഗമായാണ് ലുലു സ്റ്റോറുകള്‍ തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.
 
തീർത്ഥാടകർക്കായി കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപത്തെ പുതിയ ലുലു സ്റ്റോറുകളെന്നും, ഏറ്റവും മികച്ച സേവനം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം നാല് സ്റ്റോറുകൾ ലുലു തുറന്നിരുന്നു. ഇതിന് പുറമേ പത്ത് സ്റ്റോറുകൾ കൂടി തുറന്നിരിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടന കാലയളവില്‍ വിശുദ്ധ നഗരങ്ങളിലെ സുസ്ഥിര വികസനവും മികച്ച സേവനവും ലക്ഷ്യമിട്ടുള്ള കിദാന പദ്ധതിയുടെ ഭാഗമായി  കൂടുതൽ സ്റ്റോറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് ലുലു.    വിവിധ രാജ്യങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകരാണ് സൗദിയിലെത്തുന്നത്. ഹജ്ജ് തീര്‍ത്ഥാടനം സൗകര്യപ്രദവും സുഗമവുമാക്കാന്‍ ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തിയിരിക്കുന്നത്.