ഖത്തറില്‍ എല്‍എന്‍ജി ഉത്പാദനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സാധാരണ നിലയിലാകും
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി അറിയിച്ചു.
Jun 24, 2026, 13:33 IST
ഫെബ്രുവരി 28ന് റാസ് ലഫാന്‍ പ്രകൃതി വാതക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഖത്തര്‍ എനര്‍ജി ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രകൃതി വാതക ഉത്പാദനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി അറിയിച്ചു.
ഫെബ്രുവരി 28ന് റാസ് ലഫാന്‍ പ്രകൃതി വാതക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഖത്തര്‍ എനര്‍ജി ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നടപടി ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ആക്രമണം.