ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണം ; സൗദി അറേബ്യ
ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.
Oct 1, 2024, 06:58 IST
ലെബനനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് സൗദി അറേബ്യ. ലെബനന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ലെബനനില്‍ നടക്കുന്ന സംഭവങ്ങളില്‍ സൗദി അറേബ്യയ്ക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ലെബനന്റെ പരമാധികാരം മറ്റ് രാജ്യങ്ങള്‍ മാനിക്കണമെന്ന ആവശ്യവും സൗദി അറേബ്യ മുന്നോട്ട് വച്ചു. മേഖലയെയും അതിന്റെ ജനങ്ങളെയും യുദ്ധങ്ങള്‍ വഴിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.