ആരോഗ്യ സുരക്ഷയില്‍ വീഴ്ച; കുവൈറ്റില്‍ അഞ്ച് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം
ആരോഗ്യ സുരക്ഷയില്‍ വീഴ്ച; കുവൈറ്റില്‍ അഞ്ച് സ്വകാര്യ ക്ലിനിക്കുകള്‍ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം
ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാധിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി.
രണ്ട് ഹെല്‍ത്ത് സെന്ററുകള്‍, ഒരു ഡിസ്‌പെന്‍സറി, ഡെന്റല്‍ സെന്റര്‍, ഒരു സ്വകാര്യ ക്ലിനിക് എന്നിവയ്‌ക്കെതിരെയാണ് മന്ത്രാലയം നടപടിയെടുത്തത്.
കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ അടപ്പിച്ചു. കൂടാതെ, ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു പ്രമുഖ ലാബിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാധിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി.
രണ്ട് ഹെല്‍ത്ത് സെന്ററുകള്‍, ഒരു ഡിസ്‌പെന്‍സറി, ഡെന്റല്‍ സെന്റര്‍, ഒരു സ്വകാര്യ ക്ലിനിക് എന്നിവയ്‌ക്കെതിരെയാണ് മന്ത്രാലയം നടപടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇവയുടെ പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. ലൈസന്‍സില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ചികിത്സ നല്‍കുക, കൃത്യമായ അനുമതിയില്ലാതെ റേഡിയോളജി-ലേസര്‍ സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് മന്ത്രാലയത്തിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയത്.