വിദേശത്ത് നിന്നുള്ള മരുന്നുകള്‍ക്ക് നിയന്ത്രണം, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൊണ്ടുവരുന്ന ലഹരിമരുന്ന് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ക്കും സൈക്കാട്രിക് കണ്ടന്‍റുകളുള്ള മരുന്നുകള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍-അവധി ഞായറാഴ്ച പുറപ്പെടുവിച്ച തീരുമാനപ്രകാരം, ഇത്തരം മരുന്നുകള്‍ കൈവശം വെക്കുന്നവർ നിർബന്ധമായും കുവൈത്ത് എംബസിയുടെയോ വിദേശത്തുള്ള കുവൈത്ത് ആരോഗ്യ കാര്യാലയത്തിന്റെയോ അംഗീകാരമുള്ള മെഡിക്കല്‍ റിപ്പോർട്ടുകള്‍ ഹാജരാക്കേണ്ടതുണ്ട്.

പുതിയ ഉത്തരവ് പ്രകാരമുള്ള പ്രധാന നിർദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:

15 മുതല്‍ 30 ദിവസം വരെ ഉപയോഗിക്കാനുള്ള മരുന്നുകളാണ് കൊണ്ടുവരുന്നതെങ്കില്‍, രോഗിയുടെ മെഡിക്കല്‍ റിപ്പോർട്ടും ഡോക്ടറുടെ കുറിപ്പടിയും നിർബന്ധമാണ്.

ഈ രേഖകള്‍ അതാത് രാജ്യത്തെ കുവൈത്ത് എംബസിയില്‍ നിന്നോ അല്ലെങ്കില്‍ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

വിമാനത്താവളത്തിലോ മറ്റ് അതിർത്തി പോസ്റ്റുകളിലോ എത്തുമ്ബോള്‍ മെഡിക്കല്‍ റിപ്പോർട്ടുകളും കുറിപ്പടികളും കസ്റ്റംസ് വിഭാഗത്തില്‍ ഹാജരാക്കണം.

15 ദിവസത്തില്‍ താഴെ മാത്രം ആവശ്യമുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിന് മെഡിക്കല്‍ റിപ്പോർട്ടുകള്‍ അറ്റസ്റ്റ് ചെയ്യേണ്ടതില്ല.

കൂടാതെ, കുവൈത്തിലെ ലൈസൻസുള്ള ഡോക്ടർമാർ നല്‍കുന്ന കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ കൈവശം വെക്കുന്നവർക്കും പുതിയ നിബന്ധനകള്‍ ബാധകമല്ല. എങ്കിലും പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

പ്രവാസികള്‍ സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകളില്‍ ഇത്തരം ചേരുവകള്‍ അടങ്ങാൻ സാധ്യതയുള്ളതിനാല്‍, യാത്രയ്ക്ക് മുൻപ് മരുന്നുകള്‍ പരിശോധിക്കുകയും നിയമം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.