കുവൈറ്റ് വിമാന സര്‍വീസുകള്‍ വീണ്ടും അനിശ്ചിതത്വത്തില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കുവൈറ്റ് വിമാന സര്‍വീസുകള്‍ വീണ്ടും അനിശ്ചിതത്വത്തില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുവൈറ്റിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തത്.
പശ്ചിമേഷ്യയില്‍ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്നതാണ് സര്‍വീസുകളെ ബാധിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കുവൈറ്റിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലിയ ആശങ്കയിലാണ്. പശ്ചിമേഷ്യയില്‍ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്നതാണ് സര്‍വീസുകളെ ബാധിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുവൈറ്റിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തത്.
കുവൈറ്റിന്റെ ദേശീയ വിമാന കമ്പനികളായ കുവൈറ്റ് എയര്‍വേയ്‌സും ജസീറ എയര്‍വേയ്‌സും നിലവില്‍ സാധാരണ ഷെഡ്യൂള്‍ പ്രകാരം തന്നെ സര്‍വീസുകള്‍ തുടരുന്നുണ്ട്. പശ്ചിമേഷ്യന്‍ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് വിദേശ വിമാന കമ്പനികള്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.