കുവൈറ്റില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം ഫലം കാണുന്നു; ആറുമാസത്തിനിടെ കേസുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
കുവൈറ്റില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം ഫലം കാണുന്നു; ആറുമാസത്തിനിടെ കേസുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
2026 മാര്‍ച്ച് 15 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള ആദ്യ ആറുമാസത്തിനിടെ 646 കേസുകളാണ് പബ്ലിക് പ്രൊസിക്യൂഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം (2025) ഇതേ കാലയളവില്‍ 1,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്.
പുതിയ നിയമനിര്‍മ്മാണം കുടുംബങ്ങളിലെ ദുര്‍ബലരായ അംഗങ്ങള്‍ക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റില്‍ പുതിയ ഗാര്‍ഹിക പീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് ഗാര്‍ഹിക പീഡന കേസുകളില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായതായി നീതിന്യായ മന്ത്രി കൗണ്‍സിലര്‍ നാസര്‍ അല്‍ സുനൈത് അറിയിച്ചു. പുതിയ നിയമനിര്‍മ്മാണം കുടുംബങ്ങളിലെ ദുര്‍ബലരായ അംഗങ്ങള്‍ക്ക് ശക്തമായ സംരക്ഷണം ഉറപ്പാക്കാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
2026 മാര്‍ച്ച് 15 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള ആദ്യ ആറുമാസത്തിനിടെ 646 കേസുകളാണ് പബ്ലിക് പ്രൊസിക്യൂഷനില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം (2025) ഇതേ കാലയളവില്‍ 1,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 365 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചില ഗാര്‍ഹിക, ലൈംഗിക പീഡന കേസുകളില്‍ പരാതി പിന്‍വലിക്കാനോ, ഒത്തുതീര്‍പ്പാക്കാനോ, മാപ്പ് നല്‍കാനോ വ്യവസ്ഥയില്ലാത്ത നിയമം പ്രാബല്യത്തില്‍ വന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടു എന്ന് കരുതാനാകില്ലെന്നും ഓരോ ഗാര്‍ഹിക പീഡന കേസും കുടുംബത്തിന്റെ സ്ഥിരതയെ ബാധിക്കുന്നതിനാല്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.