കുവൈറ്റ് ഒമാന്‍ വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും
സര്‍വീസുകള്‍ മുടങ്ങിയതോടെ പ്രതിസന്ധിയിലായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റ്-ഒമാന്‍ വിമാന സര്‍വീസുകള്‍ ജൂണ്‍ 25 വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വീസുകള്‍ അടിയന്തരമായി പുനരാരംഭിക്കുന്നത്. സര്‍വീസുകള്‍ മുടങ്ങിയതോടെ പ്രതിസന്ധിയിലായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് സര്‍വീസുകള്‍ നടത്തിയിരുന്ന ടെര്‍മിനല്‍-1 ന് പകരമായി ഇനി മുതല്‍ ടെര്‍മിനല്‍-4 (T4) വഴിയായിരിക്കും ഒമാന്‍ എയര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. അതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ടെര്‍മിനല്‍ മാറിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.