കുവൈത്ത് ; ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാതെ എട്ടു ലക്ഷം പ്രവാസികള്‍

ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.
 

കുവൈത്തിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. സെപ്തംബര്‍ 30 വരെയാണ് സ്വദേശികള്‍ക്ക് ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി. 175000 സ്വദേശികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി.
1068000 പ്രവാസികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ടു ലക്ഷം പ്രവാസികള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്.
ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു.