ഓൺലൈൻ പുകയില വിൽപ്പന ഇനി വേണ്ട; കർശന നടപടിയുമായി കുവൈത്ത്
യുവാക്കൾക്കിടയിലെ പുകയില ഉപയോഗം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും ഓൺലൈൻ വഴിയുള്ള വിൽപ്പന
യുവാക്കൾക്കിടയിലെ പുകയില ഉപയോഗം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. രാജ്യത്ത് പുകയില ഉൽപ്പന്നങ്ങളുടെയും അവയുടെ അനുബന്ധ ഉപകരണങ്ങളുടെയും ഓൺലൈൻ വഴിയുള്ള വിൽപ്പന പൂർണ്ണമായും നിരോധിച്ചു. ഇതിനു പുറമെ, പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ച 2026-ലെ 237-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ പുതിയ നിയമം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണം, പാക്കേജിങ്, വിതരണം, വിൽപ്പന എന്നിവയിൽ സമഗ്രമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈൻ വിൽപ്പന നിരോധിക്കുന്നതോടെ പ്രായപൂർത്തിയാകാത്ത കുട്ടികളിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ എത്തുന്നത് തടയാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്റർനെറ്റ് വഴിയുള്ള അനധികൃത കച്ചവടങ്ങൾ അവസാനിപ്പിക്കാനും ചെറുപ്പക്കാരെ പുകയില ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനും ഈ നീക്കം ഏറെ സഹായകമാകും.