സ്വദേശിവത്ക്കരണം കടുപ്പിക്കാന്‍ കുവൈറ്റ്; 70 വയസ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം

മുന്‍ഗണനാടിസ്ഥാനത്തില്‍ മുതിര്‍ന്ന ജീവനക്കാരെ ഒഴിവാക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സൂപ്പര്‍വൈസറി തസ്തികകളിലും മറ്റ് പിന്തുണ തസ്തികകളിലും കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യം

കുവൈറ്റിലെ സഹകരണ മേഖലയില്‍ സ്വദേശിവത്ക്കരണം വേഗത്തിലാക്കാന്‍ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുഴുവന്‍ ജീവനക്കാരുടെയും സേവനം 30 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ സാമൂഹികക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കാനും പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളും സര്‍വീസ് ആനുകൂല്യങ്ങളും കൃത്യസമയത്ത് നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സൂപ്പര്‍വൈസറി തസ്തികകളിലും മറ്റ് പിന്തുണ തസ്തികകളിലും കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ മുതിര്‍ന്ന ജീവനക്കാരെ ഒഴിവാക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.