തൊഴിലാളികളുടെ ശമ്പളം നല്‍കാത്ത പതിനായിരത്തോളം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്
തൊഴിലാളികളുടെ ശമ്പളം നല്‍കാത്ത പതിനായിരത്തോളം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്
ശമ്പള വിതരണവുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് ജീവനക്കാരിലധികം ഉള്ള പതിനായിരത്തോളം കമ്പനികള്‍ മാസങ്ങളായി തൊഴിലാളികളുടെ ശമ്പളം നല്‍കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വിദേശ തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നല്‍കാത്ത പതിനായിരത്തോളം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. രാജ്യത്ത് ആരെയും അനീതിക്കിരയാക്കില്ലെന്നും നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി. അഞ്ച് ജീവനക്കാരിലധികം ഉള്ള പതിനായിരത്തോളം കമ്പനികള്‍ മാസങ്ങളായി തൊഴിലാളികളുടെ ശമ്പളം നല്‍കുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. രേഖകളില്‍ 3,000 ദിനാര്‍ ശമ്പളമുള്ള ഒരു പൗരന് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് 180 ദിനാര്‍ മാത്രമാണെന്ന വിവരവും അദ്ദേഹം പുറത്തുവിട്ടു. സ്റ്റേറ്റ് സെക്യൂരിറ്റിയുടെ അന്വേഷണ പരിധിയില്‍ കള്ളപ്പണ ഇടപാട് കേസുകള്‍ വര്‍ദ്ധിച്ചതായും ശൈഖ് ഫഹദ് അല്‍-യൂസഫ് മുന്നറിയിപ്പ് നല്കി. എല്ലാ മാസവും 20-ാം തീയതിക്ക് മുന്‍പ് കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം നല്‍കിയിരിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചു