ഇ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കാന്‍ കുവൈത്ത്

രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെ ഭാഗമായും ആരോഗ്യ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.

 

പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങളിലും സേവന ഫീസുകള്‍ ഇനി മുതല്‍ ബാങ്ക് വഴിയോ ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ വഴിയോ മാത്രമേ സ്വീകരിക്കാവൂ എന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി ഉത്തരവിട്ടു. കറന്‍സി നോട്ടുകളായുള്ള ഇടപാടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നയത്തിന്റെ ഭാഗമായും ആരോഗ്യ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.

പബ്ലിക് ഹെല്‍ത്ത് വിഭാഗത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പുരുഷ-വനിതാ-കുട്ടികളുടെ സലൂണുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, സ്വകാര്യ നഴ്‌സറികള്‍, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കീടനാശിനി ഇറക്കുമതി ചെയ്യുന്നവരും സംഭരിക്കുന്നവരുമായ കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം ഇതു ബാധകമാണ്.