സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാന്‍ കുവൈറ്റ്; വേജ് പേയ്മെന്റ് സിസ്റ്റം പ്രാബല്യത്തില്‍
സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാന്‍ കുവൈറ്റ്; വേജ് പേയ്മെന്റ് സിസ്റ്റം പ്രാബല്യത്തില്‍
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ സാങ്കേതിക സംവിധാനത്തിന് തുടക്കമിട്ടത്.
സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുമാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം കൃത്യമായി നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായി കുവൈറ്റ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തില്‍ 'കുവൈറ്റ് വേജ് പേയ്മെന്റ് സിസ്റ്റം' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിലവില്‍ വന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുമാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്.
രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ സാങ്കേതിക സംവിധാനത്തിന് തുടക്കമിട്ടത്. KWPS പ്ലാറ്റ്ഫോമിലൂടെ ബാങ്കുകള്‍ വഴി തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് സുരക്ഷിതമായും കൃത്യസമയത്തും ശമ്പളമെത്തുന്നുണ്ടെന്ന് ഉറപ്പാക്കും. കുവൈറ്റിലെ പൊതു തൊഴില്‍ വകുപ്പിനാണ് ഈ സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതല. സ്ഥാപനങ്ങള്‍ നിയമപ്രകാരം കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് തത്സമയം പരിശോധിക്കാന്‍ ഇതിലൂടെ അധികൃതര്‍ക്ക് സാധിക്കും.
പേപ്പര്‍ വര്‍ക്കുകളും മാനുവല്‍ രീതികളും ഒഴിവാക്കി ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ ഈ നടപടി വഴിയൊരുക്കും. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ 18 ലക്ഷത്തിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്രയധികം തൊഴിലാളികള്‍ക്ക് ഈ പരിഷ്‌കാരം വലിയ ആശ്വാസമാകും.