കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കുവൈറ്റ്; പ്രീമാരിറ്റല്‍ പരിശീലനം നിര്‍ബന്ധമാക്കി മന്ത്രിസഭാ തീരുമാനം
കുടുംബ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കുവൈറ്റ്; പ്രീമാരിറ്റല്‍ പരിശീലനം നിര്‍ബന്ധമാക്കി മന്ത്രിസഭാ തീരുമാനം
രണ്ടാമതായി, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ-വ്യക്തിനിയമ കാര്യങ്ങളുടെ രജിസ്‌ട്രേഷന്‍ രീതി കൂടുതല്‍ കര്‍ശനമാക്കും
കമ്പനി രജിസ്‌ട്രേഷന്‍ ചുമതല വാണിജ്യ മന്ത്രാലയത്തിന് കൈമാറാനും ഔദ്യോഗിക രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കുവൈറ്റില്‍ കുടുംബ ഭദ്രതയും സുരക്ഷിതത്വവും കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് സുപ്രധാന നിയമഭേദഗതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവാഹ രജിസ്‌ട്രേഷന് മുന്‍പ് വധൂവരന്മാര്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സിലിങ്ങ് നിര്‍ബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളില്‍ ഏറ്റവും പ്രധാനം. ഇതോടൊപ്പം, കമ്പനി രജിസ്‌ട്രേഷന്‍ ചുമതല വാണിജ്യ മന്ത്രാലയത്തിന് കൈമാറാനും ഔദ്യോഗിക രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
രണ്ടാമതായി, വിവാഹം, വിവാഹമോചനം തുടങ്ങിയ കുടുംബ-വ്യക്തിനിയമ കാര്യങ്ങളുടെ രജിസ്‌ട്രേഷന്‍ രീതി കൂടുതല്‍ കര്‍ശനമാക്കും. വിവാഹത്തിന് മുന്‍പുള്ള പ്രത്യേക പരിശീലനവും വേര്‍പിരിയലുകള്‍ക്ക് മുന്‍പുള്ള അനുരഞ്ജന ശ്രമങ്ങളും നിയമപരമായി നിര്‍ബന്ധമാക്കും. പുതിയ കരട് വ്യവസ്ഥ പ്രകാരം വധൂവരന്മാര്‍ പ്രീമാരിറ്റല്‍ ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിവാഹ കരാര്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. ഈ പരിശീലന പരിപാടിയുടെ കാലാവധി, സിലബസ്, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച് നീതിന്യായ മന്ത്രി ഉടന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും.