മണി എക്‌സ്‌ചേഞ്ചുകളില്‍ ഇനി പരമാവധി 1,000 ദിനാറിന്റെ ഇടപാടുമാത്രം, നിയന്ത്രണം കടുപ്പിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

 


1,000 ദിനാറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാന്‍സ്ഫര്‍, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കണം

 

ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,000 ദിനാര്‍ മാത്രമേ പണമായി (നോട്ടുകളായി) എക്‌സ്‌ചേഞ്ചില്‍ നല്‍കാന്‍ കഴിയൂ.

കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികള്‍ വഴി പണമിടപാട് നടത്തുന്നവര്‍ക്കായി പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത്. ഒരു ഉപഭോക്താവില്‍ നിന്ന് ഒരു ദിവസം സ്വീകരിക്കാവുന്ന പരമാവധി ക്യാഷ് പരിധി 3,000 ദിനാറില്‍ നിന്ന് 1,000 ദിനാറായി കുറച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. വിദേശത്തേക്ക് പണമയക്കുന്നതിനും കറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈ പുതിയ പരിധി ബാധകമാണ്. ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 1,000 ദിനാര്‍ മാത്രമേ പണമായി (നോട്ടുകളായി) എക്‌സ്‌ചേഞ്ചില്‍ നല്‍കാന്‍ കഴിയൂ.


1,000 ദിനാറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാന്‍സ്ഫര്‍, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കണം. പണമയക്കുന്ന ആകെ തുകയ്ക്ക് സെന്‍ട്രല്‍ ബാങ്ക് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. പണമായി കൈമാറുന്നതിന് മാത്രമാണ് നിയന്ത്രണം.