വ്യവസായ മേഖലകളില്‍ കടുപ്പിച്ച് കുവൈറ്റ്; നിയമലംഘനങ്ങള്‍ നടത്തിയ 19 പ്ലോട്ടുകള്‍ അടപ്പിച്ചു

ഔദ്യോഗിക ഉത്തരവുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍യൗമില്‍' പ്രസിദ്ധീകരിച്ചു.

 

അല്‍ മിര്‍ഖാബ് (സൂഖ് അല്‍ സഫാറിന്‍) - 5, അംഘറ സൗത്ത് - 5, അല്‍ ജഹ്‌റ - 5, സുബ്ഹാന്‍ - 4 എന്നിങ്ങനെയാണ് അടച്ചുപൂട്ടിയ പ്ലോട്ടുകളുടെ വിവരങ്ങള്‍.

ലൈസന്‍സ് ലംഘനവും സുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ വ്യവസായ മേഖലകളിലെ 19 പ്ലോട്ടുകള്‍ പൂട്ടിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രി. നാല് പ്രധാന മേഖലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് പബ്ലിക് അതോറിറ്റി കടുത്ത നടപടി സ്വീകരിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍യൗമില്‍' പ്രസിദ്ധീകരിച്ചു.

അല്‍ മിര്‍ഖാബ് (സൂഖ് അല്‍ സഫാറിന്‍) - 5, അംഘറ സൗത്ത് - 5, അല്‍ ജഹ്‌റ - 5, സുബ്ഹാന്‍ - 4 എന്നിങ്ങനെയാണ് അടച്ചുപൂട്ടിയ പ്ലോട്ടുകളുടെ വിവരങ്ങള്‍. കാലഹരണപ്പെട്ട ലൈസന്‍സുകള്‍, പ്രവര്‍ത്തിപ്പിക്കാത്ത ഭൂമി, അനധികൃത നിര്‍മ്മാണം, അനുവദിച്ച അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റം, ഫയര്‍ സേഫ്റ്റി പെര്‍മിറ്റുകളുടെ അഭാവം എന്നിവയാണ് അതോറിറ്റി ചൂണ്ടിക്കാണിച്ച പ്രധാന നിയമലംഘനങ്ങള്‍.

കൂടാതെ ആവശ്യമായ ലൈസന്‍സുകളില്ലാതെ വ്യവസായ-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത തൊഴിലാളി ക്യാമ്പുകള്‍ നടത്തുക, മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സാധനങ്ങളുടെ സംഭരണം തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.