ഹോര്‍മുസില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം ; അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

രക്ഷാ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായ പിന്തുണയും സഹായവും നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

 

ആവശ്യമായ സഹായം ഉറപ്പാക്കിയതായും ദൗത്യ സംഘം വ്യക്തമാക്കി

ഹോര്‍മുസ് കടലിടുക്കില്‍ പ്രൊജക്‌റ്റൈല്‍ പതിച്ച കുവൈത്ത് പതാകയുള്ള എണ്ണക്കപ്പല്‍ എംടി കസീമഹ് 3 ലെ അഞ്ച് ഇന്ത്യന്‍ പൗരന്മാരേയും സുരക്ഷിതമായി കരയിലെത്തിച്ചതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.


ഇവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കിയതായും ദൗത്യ സംഘം വ്യക്തമാക്കി. രക്ഷാ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായ പിന്തുണയും സഹായവും നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.