ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ കുവൈത്ത് റദ്ദാക്കി; വ്യോമപാത അടച്ചു

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ,കുവൈത്തില്‍ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കുവൈത്ത് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു .

ശനിയാഴ്ച ഉച്ചയോടെയാണ് ഇറാനിലേക്കുള്ള വിമാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കുവൈത്ത് തീരുമാനിച്ചത്

ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ,കുവൈത്തില്‍ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കുവൈത്ത് സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു .

ശനിയാഴ്ച ഉച്ചയോടെയാണ് ഇറാനിലേക്കുള്ള വിമാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കുവൈത്ത് തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലും വൻതോതില്‍ സമയമാറ്റം ഉണ്ടായേക്കാം. വ്യോമപാതകള്‍ പുനഃക്രമീകരിക്കുന്നത് വരെ ചില വിമാനങ്ങള്‍ വൈകാൻ സാധ്യതയുണ്ടെന്നും കുവൈത്ത് സിവില്‍ ഏവിയേഷൻ വക്താവ് അബ്ദുള്ള അല്‍ രാജ്‌ഹി അറിയിച്ചു.

അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.