കുവൈറ്റില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ പുനരാരംഭിക്കുന്നു
സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതോടെ കുവൈറ്റിലെ രോഗ്യ മേഖല കൂടുതല്‍ സജീവമാവുകയാണ്.
ഞായറാഴ്ച മുതല്‍ ആരോഗ്യ മേഖല പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈറ്റില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. അവധിയെടുക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു. ഞായറാഴ്ച മുതല്‍ ആരോഗ്യ മേഖല പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതോടെ കുവൈറ്റിലെ രോഗ്യ മേഖല കൂടുതല്‍ സജീവമാവുകയാണ്. മേഖലയിലെ അസാധാരണ സാഹചര്യത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ത്തിവെച്ചിരുന്ന അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയാ നടപടികളും ഇനി സാധാരണ നിലയിലേക്ക് മടങ്ങും.
ഞായറാഴ്ച മുതല്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ ശേഷിയില്‍ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വാര്‍ഷികാവധികളും മറ്റു അവധികളും എടുക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചു. ആരോഗ്യ മോഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.